വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കന്യപ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചേരൂറിലെ അബ്ദുല്‍ റഹ്‌മാന്‍ സി.എ.-കന്യപ്പാടിയിലെ സെമീന ദമ്പതികളുടെ മകനും ചിന്മയ സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റഫാല്‍ സിഎ (16)യാണ് കാസര്‍കോട്ടെ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. 

ഏപ്രില്‍ 30ന് രാത്രി കന്യപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോട് കൂടി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. രണ്ട് മണിയോടുകൂടി മരണത്തിന് കീഴടങ്ങി.
സഹോദരിമാര്‍: ഫാത്തിമഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ.
Previous Post Next Post
Kasaragod Today
Kasaragod Today