കാസര്‍കോട്: 11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മന്നിപ്പാടി ആലങ്കോട് ഹൗസിംഗ് കോളനിയിലെ അനിലി(ഖത്തര്‍)ന്റെയും സ്വാതിയുടേയും മകനുമായ ഋതുകൃഷ്ണ (11) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാവിലെ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത് വീട്ടിലെത്തിയിരുന്നു. വീണ്ടും കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അമ്മ വിസമ്മതിച്ചിരുന്നു. പിന്നീട് കിടപ്പുമുറിയിലേക്ക്‌പോയ ഋതുകൃഷ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവത്രെ. ഋജുല്‍ കൃഷ്ണ, ദേവലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.
11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി്
mynews
0