റിയാസ് മൗലവി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍ മരണപ്പെട്ടു

കാസര്‍കോട് ചൂരിയിലെ പ്രമാദമായ റിയാസ് മൗലവി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ:അശോകന്‍ (55) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി എറണാകുളത്ത് വെച്ചാണ് മരണപ്പെട്ടത്. റിയാസ് മൗലവി കേസിന്റെ അവസാന വാദം മെയ് 15-ന് നടക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അവിചാരിത വിയോഗം.
Previous Post Next Post
Kasaragod Today
Kasaragod Today