വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്നവൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു.
കാസറഗോഡ്. വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്നവൻ കർണ്ണാടക മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. കാറും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.
ബദിയടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു വും സംഘവും നീർച്ചാൽ കിളിംഗാർ ജംഗ്ഷനിൽ നിന്നും നീർച്ചാൽ ബേള പോകുന്ന റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ.14.പി.4318 നമ്പർ മാരുതി സ്വീഫ്റ്റ് കാറിൽ കടത്തികൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യ ശേഖരം പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയ പ്രതി കാസർഗോഡ് മുട്ടത്തൊടി പട്ടറുമൂല കോയപാടി വീട്ടിൽ അബ്ദുൾ റഹ്മാനെ (31) പ്രതി ചേർത്ത് അബ്കാരി കേസെടുത്തു. കാറും മദ്യ ശേഖരവും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ ജനാർദ്ദന, മോഹനകുമാർ എന്നിവരും ഉണ്ടായിരുന്നു.