കാസർകോട് കുഴല്‍പ്പണ വേട്ട; 57 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായ ത് 4 പേർ

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുഴല്‍ പണം പിടികൂടി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും നീലേശ്വരം എസ്.ഐ ശ്രീജേഷ് കെ.യുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ നീലേശ്വരം മാര്‍ക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടിയില്‍ നിന്നും 18.5 ലക്ഷം രൂപ കുഴല്‍ പണവുമായി ഒഴിഞ്ഞ വളപ്പ് പുഞ്ചാവി സ്വദേശി ഇര്‍ഷാദ് കെ കെ എന്നയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്, പ്രണവ്, വിനോദ് എന്നിവര്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 14 തീയതി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുഴല്‍ പണവുമായി നാലുപുരപ്പാട്ടില്‍ ഹാരിസ് എന്ന ഉസ്താദ് പിടിയില്‍ ആയിരുന്നു.

നീലേശ്വരത്തും, കാസര്‍കോട് നഗരത്തിലും, പുലിക്കുന്നിലുമാണ് സംഭവം. മൂന്ന് സംഭവങ്ങളിലായി നാല് പേര്‍ പിടിയില്‍
Previous Post Next Post
Kasaragod Today
Kasaragod Today