നാലപ്പാട് ഇന്റീരിയേർസിന്റെ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: 38 വർഷമായി ഫർണിച്ചർ വിപണന രംഗത്ത് വിശ്വസ്തയാർജിച്ച നാലപ്പാട് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ നാലപ്പാട് ഇന്റീരിയേർസിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇന്റീരിയർസ് ഡിസൈനിങ് രംഗത്ത് പുതുമയാർന്ന പുതിയ കളക്ഷനുകളും വൈവിധ്യങ്ങളും സംനയിപ്പിച്ച് കൊണ്ട് നാലപ്പാട് ഗ്രൂപ്പ് കാസർകോട് നുള്ളിപ്പാടിയില്‍ ഒരുക്കുന്ന പുതിയ ഷോറൂമാണ് നാലപ്പാട് ഇന്റീരിയർസ്.

അന്താരാഷ്ട്ര നിലവാരത്തോടൊപ്പം തച്ചുശാസ്ത്രവും സമന്വയിപ്പിച്ചു ഏറ്റവും നൂതന രീതിയിൽ വീടുകൾ, ഓഫീസുകൾ തുടങ്ങിയവയ്ക്ക് ഇന്റീരിയർ വർക്കുകൾ ചെയ്ത് നൽകുന്ന സംരംഭമാണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഷാഫി നാലപ്പാട്, ജലീൽ കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today