കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, സി.ഐ പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗര്‍ നെല്‍ക്കള കോളനിയില്‍ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പണം വിതരണത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എസ്.ഐമാരായ രഞ്ജിത് കുമാര്‍, ശാരംഗധരന്‍, എ.എസ്.ഐ വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
വിദ്യാനഗറിൽ കുഴൽപ്പണ വേട്ട; ചെമ്മനാട് സ്വദേശി പിടിയിൽ
mynews
0