കാസര്‍കോട്: ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി 4 പേരെ പിടികൂടിയ കേസില്‍ മറ്റൊരു പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, സി.ഐ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്. നേരത്തെ പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെ (37) ആണ് അറസ്റ്റിലായത്. ഇയാളാണ് ബംഗളൂരുവില്‍ നിന്ന് മറ്റ് 4 പേര്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഒരു വാട്‌സ്ആപ്പ് നമ്പര്‍ മാത്രമെ പൊലീസിന് ശേഖരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശി പിടിയിലായത്. ഏപ്രില്‍ 22നാണ് 153 ഗ്രാം എം.ഡി.എം.എയുമായി ചട്ടഞ്ചാലിലെ അബൂബക്കര്‍ (37), ഭാര്യ ആമിന അസ്‌റ (23), കര്‍ണാടക സ്വദേശികളായ വാസിം (32), സൂരജ് (31) എന്നിവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്
ബേക്കലിലെ മയക്കുമരുന്ന് വേട്ട; നൈജീരിയൻ സ്വദേശി കൂടി അറസ്റ്റിൽ
mynews
0