കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറിൽ നിന്നാണ് 221.33 ഗ്രാം സ്വർണ്ണം പിടികൂടിയത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സംശയം തോന്നി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.