കാസര്‍കോട് മേല്‍പ്പറമ്പിബില്‍ സദാചാര ആക്രമണമെന്ന് പരാതി,മൂന്നു പേർക്കെതിരെ കേസെടത്തു

കാസര്‍കോട്: മേല്‍പ്പറമ്ബില്‍ സദാചാര ആക്രമണമെന്ന് പരാതി,ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെ തടഞ്ഞുവെച്ച്‌ ആക്രമിച്ചുവെന്നാണ് ആരോപണം,

ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ചിലര്‍ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു.

മൂന്ന് പെണ്‍കുട്ടികള്‍ അടക്കം ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തില്‍ അബ്‍ദുള്‍ മൻസൂര്‍, അഫീഖ്, മുഹമ്മദ്‌ നിസാര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു,
ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു . തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Previous Post Next Post
Kasaragod Today
Kasaragod Today