പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബദിയടുക്ക: പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ബദിയടുക്ക നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാത്ഥിനിയും കന്യപ്പാടിക്ക് സമീപം മാടത്തടുക്ക കേരയിലെ പരേതനായ രാമകൃഷ്ണയുടേയും സുജാതയുടേയും മകള്‍ രഷ്മിത(14)യാണ് മരിച്ചത്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ സമീപത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ പോകാറ് പതിവായിരുന്നുവത്രെ. ഞായറാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും പതിവ് പോലെ പുറത്ത് പോയിരുന്നതായിരുന്നുവത്രെ. എന്നാല്‍ ഉച്ചക്ക് രണ്ട് മണിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയിയിരുന്നു. മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് കേസെടുത്ത് മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങള്‍: മല്ലിക, രഞ്ജിത്ത്, രജിനി, രജിത, രാജേഷ്, രക്ഷിത്.
Previous Post Next Post
Kasaragod Today
Kasaragod Today