ബദിയടുക്ക: ബാങ്ക് മാനേജരെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടനാട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് കളത്തൂര്‍ ശാഖാ മാനേജരും നാരമ്പാടി പള്ളത്തെ പരേതനായ ലക്ഷ്മണയുടേയും ഭാനുമതിയുടേയും മകനുമായ രാമചന്ദ്ര (44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് രാമചന്ദ്രയെ ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമചന്ദ്ര ഇന്നലെ ബാങ്കില്‍ പോയിരുന്നില്ല. മരണ കാരണം വ്യക്തമല്ല. ഭാര്യ: ജയലക്ഷ്മി. മകന്‍: വൈശാഖ്. സഹോദരങ്ങള്‍: മുരളീധരന്‍, രാജേഷ്, മനമോഹന, ഹരീഷ, രജേശ്വരി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0