കാസർകോട്:മണിപ്പൂരിലും ഹരിയാനയിലും അടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ നടത്തുന്ന വംശീയതക്കെതിരെ പൗരബോധമുണരണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര പറഞ്ഞു
രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപി ഭരണതണലിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കാസർഗോഡ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം