പൊലീസിനെ കണ്ട് കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ ഒരുപ്രതി കൂടി അറസ്റ്റിൽ

 ബദിയടുക്ക: പൊലീസിനെ കണ്ടപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ ഒരുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ചത്തൂര്‍ മാട രക്ഷിത് നിലയത്തിലെ രക്ഷിതി(30)ന്റെ അറസ്റ്റാണ് ബദിയടുക്ക പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ കുമ്പളയില്‍ നിന്ന് ബദിയടുക്ക എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷിതിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തത്.

2022 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും മദ്യം കടത്തിക്കൊണ്ടുവരികയാണെന്ന വിവരത്തെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് പിന്തുടരുന്നതിനിടെ മാന്യ ദേവര്‍ക്കരയില്‍ കാറും മദ്യവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബദിയടുക്ക എസ്.ഐ ഈ കേസിന്റെ ഫയല്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

തുടര്‍ന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളാണെന്ന് തെളിഞ്ഞത്.

കുമ്പള, മഞ്ചേശ്വരം എക്സൈസ് റെയ്ഞ്ചുകളിലെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് രക്ഷിത്. മറ്റൊരു പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്


കി.

Previous Post Next Post
Kasaragod Today
Kasaragod Today