പ്രണയവിവാഹം, നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറില്‍ താമസിക്കുന്ന നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് യുവതി ഉള്ളാള്‍ സ്വദേശി അസ്മാനെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും വധുവിന്റെ വീട്ടുകാര്‍ അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നൗസീനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍തൃ മാതാവ് സുബൈദയും ഭര്‍തൃസഹോദരി അസ്മിയയും ചേര്‍ന്ന് അവളെ പരിഹാസത്തിനും മാനസിക പീഡനത്തിനും വിധേയയാക്കിയിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് നൗസീന്‍ സജീപയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാര്‍ നസീര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി.


Previous Post Next Post
Kasaragod Today
Kasaragod Today