കാസർകോട്: കാസർകോട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചൗക്കി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വരികയായിരുന്ന പൊടിപള്ളം സിറ്റിസൺ നഗർ ദേശം സ്വദേശി മുഹമ്മദ് സജാദ് (23) നെ അറസ്റ്റ് ചെയ്തു.0.9’ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കാസറഗോഡ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അനുകുമാർ. പി. ആറും സംഘവുമാണ് പരിശോധന നടത്തിയത്.പ്രതിക്കെതിരെNDPS നിയമ പ്രകാരം കേസ് എടുത്തതായി എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്. പി, ശരത് കെ പി, അതുൽ ടി വി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
mynews
0