കാസര്‍കോട്: അഞ്ചുകോടി രൂപ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നു 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട് സിജെഎം കോടതി നിര്‍ദ്ദേശപ്രകാരം യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘത്തിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക, ഒളിക്കപ്പതാലില്‍ ഹൗസിലെ നസീമ റഷീദ് (41)ന്റെ പരാതിയില്‍ പടുപ്പ് സ്വദേശി പുളിക്കാല്‍ ഹൗസില്‍ സോളി ജോസഫ് (52), മാണിമൂല സ്വദേശി കാവ്യാട് ഹൗസിലെ ജോസൂട്ടി മാത്യു(55), കൊല്ലം, കുളത്തുപ്പുഴ സ്വദേശി ഷീബ (46) എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 സെപ്തംബര്‍ മാസത്തിലെ അദ്യത്തെ ഞായറാഴ്ച മുതല്‍ വിവിധ തീയതികളില്‍ നേരിട്ടും അക്കൗണ്ട് വഴിയും 38 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്നാണ് കേസ്.
പണം നല്‍കിയിട്ടും ലോണ്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി പരാതിക്കാരിക്ക് ബോധ്യമായത്.