ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

 കാസർകോട്: ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. തളങ്കര അഴീമുഖത്ത് മത്സ്യതൊഴിലാളികളാണ് ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാറിൻ്റെ (46) മൃതദേഹം കണ്ടെത്തിയത്. ഇവർ മൃതദേഹം കരക്കെത്തിച്ചു.ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാവിലെ 6 മണിക്കാണ് ഹസൈനാർ ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ചന്ദ്രഗിരി പാലത്തിന് സമീപം കാറിൽ എത്തി കാറും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത് ഊരിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ചന്ദ്രഗിരി ജംഗ്ഷനിൽ ജ്യൂസ് മഹൽ എന്ന പേരിൽ ജ്യൂസ് കട നടത്തുന്നയാളാണ് ഹസൈനാർ. സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയിൽ ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് വിശ്വസിക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today