ആലംപാടി: പരിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ പോയ ആലംപാടി സ്വദേശിനി മക്കയില്‍ അന്തരിച്ചു. പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ലയുടെ ഭാര്യ ആയിഷാബി(73)യാണ് മക്ക സഹ്റ കിംഗ് അബ്ദുല്‍ അസീസ് ആസ്പത്രിയില്‍ അന്തരിച്ചത്. ഈ മാസം 7ന് ഉപ്പളയിലെ സി.എം ട്രാവല്‍സ് ഗ്രൂപ്പില്‍ ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആയിഷാബി ഉംറകളും റൗള സന്ദര്‍ശനവും പൂര്‍ത്തിയാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാനായി മദീനയില്‍ നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. ഖബറടക്കം മക്കയില്‍. മക്കള്‍: ബീഫാത്തിമ എന്‍.എ, മുഹമ്മദ് എന്‍.എ, ആസിയ, മിസ്‌രിയ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ വൈദ്യര്‍ കുതിരപ്പാടി, റാബിയ, അബ്ദുല്ല, ശരീഫ്.
ആലംപാടി സ്വദേശിനി മക്കയില്‍ അന്തരിച്ചു
mynews
0