കാസര്‍കോട്: കൂലിപ്പണിക്കാരന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. കടമ്പാര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തെ ഭാര്യാവീട്ടില്‍ താമസക്കാരനായ കര്‍ണ്ണാടക, പജീര്‍ സ്വദേശി ജയന്ത (60) കുളത്തില്‍ ചാടി ജീവനൊടുക്കി. കൂലിപണിക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം കടമ്പാര്‍, ധര്‍മ്മേമാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് സംഭവം. ജയന്ത കുളത്തില്‍ ചാടുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത് മംഗല്‍പ്പാടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: ഗിരിജ. മക്കള്‍: സുജാത, സുമലത, ശശികാന്ത്. മരുമക്കള്‍: മീനാക്ഷി, സുധാകര, കിഷോര്‍. സഹോദരന്‍: ജയരാമ.