കാസർകോട്: പ്രഭാത സവാരിക്കിടയില്‍ റിട്ടയേര്‍ഡ് റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു. നെല്ലിക്കട്ട, നെക്രാജെ, ചൂരിപ്പള്ള ഹൗസിലെ ഐത്തപ്പനായിക് (60) ആണ് മരിച്ചത്. ഇന്നു രാവിലെ നെല്ലിക്കട്ടയ്‌ക്കു സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ ഐത്തപ്പനായിക്കിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു.പരേതരായ മാലിംഗ നായിക്- കാവേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ചന്ദ്രശേഖര, സുമിത്ര, മമത. മരുമക്കള്‍: രമേശ് നായിക്, സുധാകര. മരണ വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേര്‍ ജനറല്‍ ആശുപത്രിയിലെത്തിയിരുന്നു.
പ്രഭാത സവാരിക്കിടയില്‍ വയോധികൻ കാറിടിച്ച് മരിച്ചു
mynews
0