കാസർകോട്: 9.08 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ കട്ടത്തടുക്ക, എ.കെ.ജി നഗറിലെ മുഹമ്മദ് ഹനീഫ(33)യെ ആണ് ബദിയഡുക്ക എസ്.ഐ അനൂപും സംഘവും അറസ്റ്റു ചെയ്‌തത്. ഇന്നലെ രാത്രി 7.15 മണിയോടെ ബദിയഡുക്ക, ബോള്‍ക്കട്ടയില്‍ വച്ചാണ് അറസ്റ്റ്. പൊലീസ് രാത്രികാല പരിശോധന നടത്തുന്നതിനിടയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് ഹനീഫയെ കസ്റ്റഡിയിലെടുത്തു പരിശാധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ബദിയഡുക്കയിലും പരിസരങ്ങളിലും മയക്കുമരുന്ന് വില്‍പ്പനയും ഇടപാടും വ്യാപകമാണെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് പൊലീസ് നടപടി
.