കാസര്‍കോട്: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സിലും കാസര്‍കോട് മൗലവി ട്രാവല്‍സി ലും ജോലി ചെയ്തിരുന്നു. എന്‍എ മുഹമ്മദിന്റെയും സുഹ്‌റയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന, ഹൈസ്. സഹോദരങ്ങള്‍: എന്‍.എം.ഹസൈനാര്‍, എന്‍.എം.സിദ്ദീഖ്, എന്‍.എം.ഫൈസല്‍, എന്‍.എം.ഇല്യാസ്, എന്‍.എം. ഷഹീദ്, എന്‍.എം.ഹാഷിഫ്, എന്‍.എം.ഷെഫീദ, എന്‍.എം.സാനിയ. ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ ബെദിര ജുമാമസ്‌ജിദ് അങ്കണത്തില്‍ നടന്നു.
ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ട്രാവൽ ഏജൻസി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
mynews
0