തൃക്കണ്ണാട് ക്ഷേത്രകുളത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

 ഉദുമ: വീട്ടമ്മയെ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണിഞ്ഞ കായലിങ്കാലിലെ നാരായണി(53)യുടെ മൃതദേഹമാണ് തൃക്കണ്ണാട് ക്ഷേത്രകുളത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പകല്‍ 12.10 മണിയോടെ പൂച്ചക്കാട് ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്ന് എന്ന് പറഞ്ഞാണ് നാരായണി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് തിരച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി അന്വേഷിക്കുന്നതിനിടയിലാണ് വൈകിട്ട് ആറരയോടെ തൃക്കണ്ണാട് ക്ഷേത്രകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: നൗവ്യ, നിവേദ്. സഹോദരങ്ങള്‍: രവി (കച്ചവടം മഡിയന്‍കൂലോം), കൃഷ്ണന്‍, കണ്ണന്‍, ചന്തുഞ്ഞി, ലക്ഷ്മി.


Previous Post Next Post
Kasaragod Today
Kasaragod Today