കാസര്‍കോട്: ഭാര്യ പിണങ്ങി പോയതിനു പിന്നാലെ ഭര്‍ത്താവിനെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി കാശിയുടെ മകന്‍ ഭൂമിനാഥന്‍ (27) ആണ് മരിച്ചത്. തളങ്കരയിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. കൂലിപ്പണിക്കാരനാണ്. ഏതാനു ദിവസം മുനപ് വഴക്കായതിനെ തുടര്‍ന്ന് ഭാര്യ പിണങ്ങുകയും നാട്ടിലേയ്ക്കു പോവുകയും ചെയ്തിരുന്നു.
വാടകവീട്ടില്‍ തനിച്ചായിരുന്ന ഭൂമിനാഥനും സുഹൃത്തും ഒരുമിച്ച് മദ്യപിക്കുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. ഇതിനിടെ പിണങ്ങിപ്പോയ ഭാര്യ കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഭാര്യ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ആള്‍മറയും വലയിട്ടു മൂടിയതുമായ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതു തന്നെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാര്യത്തില്‍ വ്യക്തത ഉണ്ടാകൂയെന്ന് പൊലീസ് പറഞ്ഞു
.