ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍

 ആദൂര്‍: ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. അഡൂര്‍ പാണ്ടിയിലെ ഗുരുപ്രസാദി(34)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ദിനേശിന്റെ നേതൃത്വത്തില്‍ പാണ്ടിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ കെ.എല്‍ 14 യു-7306 നമ്പര്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വാഹനത്തിനകത്ത് കണ്ട രഹസ്യഅറ പരിശോധിച്ചപ്പോള്‍ 2.7 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തുകയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today