ബേക്കൽ. നിർമ്മാണ തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. ഉദുമ ആറാട്ടുകടവ് ബലക്കാട് സ്വദേശി ദിനേശൻ(53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഉദുമ പള്ളത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്.
ആറാട്ട് കടവ് എകെജി ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു.
കണ്ണന്‍- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കള്‍: വിഷ്ണു, ജിഷ്ണു. സഹോദരങ്ങള്‍: സുരേശന്‍, അംബിക, പരേതയായ സാവിത്ര
ി.