കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു.

 കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുകയായിരുന്നു. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്നുള്ള അംഗമായിരുന്നു മുനീര്‍. ഇനി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് പുറമെ ഖാസിലേന്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് വേണ്ടിവരും. മുനീര്‍ രാജിവെച്ച ഒഴിവില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുനിസിപ്പല്‍ ചെയര്‍മാനാകും.

മുനീറിന്റെ രാജിക്ക് പുറമെ ഖാസിലേന്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ഇഖ്ബാല്‍ മഗ്ട, സെക്രട്ടറിമാരായ നവാസ് ഊദ്, മുസമ്മില്‍, വൈസ് പ്രസിഡണ്ട് ഹക്കീം തായലങ്ങാടി എന്നിവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുമുണ്ട്


.

Previous Post Next Post
Kasaragod Today
Kasaragod Today

Artic