അരമങ്ങാനം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

 കാസര്‍കോട്: മേല്‍പറമ്പ് അരമങ്ങാനം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കെ.എം.സി.സി ഖത്തര്‍-ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ റംഷാദ് (38) ആണ് മരിച്ചത്ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് കാറില്‍ സഞ്ചരിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ റംഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബേക്കല്‍ മുഹമ്മദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: അസീസ തളങ്കര. മക്കള്‍: റബീഹ്, റിസ. സഹോദരങ്ങള്‍: റുഖുമുദ്ദീന്‍, റംസീന, റുക്


‌സാന

Previous Post Next Post
Kasaragod Today
Kasaragod Today