യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 കാസര്‍കോട്: യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ വൈദ്യശാലക്ക് സമീപം താമസിക്കുന്ന പുളുക്കുല്‍ അനൂപ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. എന്നും വൈകിയാണ് ഉണര്‍ന്നെഴുന്നേല്‍ക്കാറുള്ളത്. അതുകൊണ്ട് വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. വൈകിയും വാതില്‍ തുറന്ന് കാണാത്തതിനെ തുടര്‍ന്ന് കിടപ്പുമുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാട്ടിലെത്തിക്കും. വെള്ളച്ചാലിലെ പരേതനായ ബാലകൃഷ്ണന്റെയും നളനിയുടെയും മകനാണ്. സജ്‌നയാണ് സഹോദരി. ഡ്രൈവറായ അനൂപ് അവിവാഹിതനാണ്.


Previous Post Next Post
Kasaragod Today
Kasaragod Today