പൊയിനാച്ചി : ഇന്ന് രാവിലെ പെരിയ കുണിയയിൽ സ്കൂളിന് സമീപത്താണ് അപകടം.
സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം,
രണ്ട് പേർ ഉടൻ മരിച്ചു.
സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ
ദേശീയ പാത നിർമ്മാണ സ്ഥലത്തെ
വലിയ കുഴിയിലേക്ക് വീണു .
ചട്ടഞ്ചാല്‍ മണ്ണിയം സ്വദേശികളായ
നാരാണയന്‍ 51, ഗോപാലകൃഷ്ണന്‍ 53 എന്നിവരാണ് മരിച്ചത്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച
നാരാണയനും, ഗോപാലകൃഷ്ണനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. അഞ്ച് കാർ യാത്രികർക്കും
പരിക്കുണ്ട്