കാസര്‍കോട്: കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
വൈകിട്ട് സ്കൂള്‍ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
ഇരിയണ്ണി ഹയര്‍സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.