കുമ്പളയിൽ ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു

 കാസർകോട്: ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു. അംഗഡിമുഗർ പെർളാടം സ്വദേശി അബ്ദുള്ള (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്സ് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലിനാണ് അപകടം. നടന്നു പോവുകയായിരുന്നു അബ്ദുളളയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ലാ സഹകരണ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: ഷംസുദീൻ, ഷാഹുൽ ഹമീദ്, ഫൈസൽ. സഹോദരങ്ങൾ: റഫീഖ്, സിദ്ദിഖ്, ഉമ്മർ, നഫീസ ആയിഷ. സി.പി.എം. കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈറിൻ്റെ സഹോദരീഭർത്താവാണ്.


Previous Post Next Post
Kasaragod Today
Kasaragod Today