കാസര്‍കോട്: മുസ്ലിം ലീഗിലെ സഹീര്‍ ആസിഫ് കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച അബ്ബാസ് ബീഗത്തിന് പകരക്കാരനായാണ് സഹീര്‍ ആസിഫിനെ തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ 11 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പിയിലെ വരപ്രസാദിനെ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സഹീര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായത്. വ്യവസായ ഓഫീസര്‍ ആദില്‍ മുഹമ്മദ് വോട്ടെടുപ്പ് നിയന്ത്രിച്ചു. തളങ്കര ജദീദ് റോഡ് വാര്‍ഡ് അംഗമാണ് സഹീര്‍ ആ സിഫ്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീ ഗം, മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസി. കെ.എം ബഷീര്‍ തുടങ്ങിയവര്‍ സഹീര്‍ ആസിഫിനെ അഭിനന്ദിച്ചു.
സഹീര്‍ ആസിഫ് കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു
mynews
0