കാസര്‍കോട്:
മേല്‍പറമ്ബിലെ കെ ജി എന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കലന്തര്‍ അലിയെന്ന യുവാവിനെയാണ് പോലീസ്
ജീപിടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് പരാതി,
യുവാവിന്റെ ബന്ധുക്കള്‍ കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മേല്പറമ്പ് എസ് ഐ ക്കെതിരെ ആരോപണം ഉന്നയിച്ചത്
അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കലന്തര്‍ അലിയെന്ന യുവാവിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ് ജീപിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ്
സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്,
അതേസമയം പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള ഉപദ്രവവും ഉണ്ടായിട്ടില്ലന്നും ജീപിടിച്ച് വീഴ്ത്തിയെന്നത് കെട്ടുകഥയാണെന്നുമാണ് മേല്‍പറമ്ബ് പൊലീസിന്റെ വിശദീകരണം. യുവാവിനെ ആക്രമിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും പൊലീസ് സ്റ്റേഷന്റെ സിസിടിവിയില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
'മൂന്ന് ദിവസം മുമ്ബ് കലന്തര്‍ അലിയെ നാലുപേര്‍ ചേര്‍ന്ന് മാരകായുധങ്ങള്‍ക്കൊണ്ട് അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. റിയാസ്, ആശിഫ്, സലീം, ഫാറൂഖ് എന്നിവര്‍ ചേര്‍ന്ന് അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
പരുക്കേറ്റ യുവാവിനെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷന്‍ അയച്ചതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രേഖകളുമായി സ്റ്റേഷനിലെത്താന്‍ യുവാവിനോട് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.ഇതിന്റെ തുടർ നടപടിക്കിടെയാണ് സ
ംഭവമെന്ന് ആരോപണം