കാസർകോട്: ഒരു രാത്രിയിൽ മൂന്നു പളളികളിലെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.കര്‍ണ്ണാടക, പുത്തൂര്‍ തിരിഗുഡ്ഡെയിലെ അബൂബക്കറി(50)നെയാണ് ബദിയഡുക്ക എസ്.ഐ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെര്‍ള, മര്‍ത്യയിലെ പള്ളി ഭണ്ഡാരം കുത്തി തുറന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 31നും ഫെബ്രുവരി ഒന്നിനും മധ്യേയാണ് കവര്‍ച്ച. ബൈക്കിലെത്തിയ അബൂബക്കര്‍ ഭണ്ഡാരം പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നു രാത്രി തന്നെ പള്ളത്തടുക്ക, നീര്‍ച്ചാല്‍ പളളികളിലും കവര്‍ച്ച നടന്നിരുന്നു. പ്രതിയെ മൂന്നു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
പളളികളിലെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
mynews
0