കാസർകോട്:ഫുട്ബാള്‍ ഗ്രൗണ്ടില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച യുവാക്കളെ 25ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ബ്രദേഴ്സ് ക്ലബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബാള്‍ ടൂർണമെന്റിനിടെയാണ് സംഘർഷം. ബേക്കല്‍ കുന്നിലില്‍ ശാലൂദിയ മൻസിലിലെ മുഹമ്മദ് സാജിദ് (40), പള്ളിക്കര ഖിള് രിയ നഗറിലെ അബ്ദുല്‍ ഖാദർ (40), കെ.എം. ഖിളിയാർ (36), എ.കെ. മൻസൂർ (24) എന്നിവരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കുന്നിലെ സൂഫി, ഹബീബ്, റമീസ്, അർഷാദ് എന്നിവർ ഉള്‍പ്പെടെ 25 പേർക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇതേ സംഭവത്തില്‍ സംഘാടകരായ ബേക്കല്‍ ഹബീബ് മൻസിലിലെ ഹബീബി ഹബീബ് റഹ്മാൻ, സൂപ്പി സല എന്നിവരെ കസേരകൊണ്ട് ആക്രമിച്ചുവെന്ന പരാതിയില്‍ ബേക്കല്‍ സ്വദേശികളായ ആഷിക്ക് കിളിർ, മുഹമ്മദ് സാജിദ്, ഷംനാസ്, മൻസൂർ, അബ്ദുല്‍ഖാദർ എന്നിവർക്കെതിരെയും ബേക്കല്‍ പൊലീസ് കേ
സെടുത്തു. ടൂർണമെന്റില്‍ ഹാപ്പി കിളിരിയ ടീം പരാജയപ്പെട്ട വിരോധത്തിലാണ് ആക്രമണമെന്ന് പരാതിയില്‍ പറയുന്നു.
 
