കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡ്യനടുക്ക ചവര്‍ക്കാട് സ്വദേശി ഭീമേഷിന്റെ ഭാര്യ വി വിനുത(36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കര്‍ണാടക പുത്തൂര്‍ കസബ സ്വദേശി നരസിംഹ ഭട്ടിന്റെയും സിവിത്രിയുടെയും മകളാണ്. മക്കള്‍: സിന്ധ്യന, സാരംഗ, സുപ്രഭ, സാവിത്രി. വിനയ സഹോദരിയാണ്.
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
mynews
0