കാസർകോട്: യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. നെട്ടണിഗെ, പാദഗദ്ധെയിലെ ബാലകൃഷ്ണന്‍ (44)ആണ് മരിച്ചത്. ഇന്നലെ ഉച്ചവരെ പറമ്പിലെ കുരുമുളക് പറിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. വൈകുന്നേരം നാലുമണി ആയിട്ടും ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്ത് മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
രാമനായിക്-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജനാര്‍ദ്ദന, ജയന്തി, പ്രേമ
.