റംല ഇബ്രാഹിം എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

 ബദിയടുക്ക: എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ റംലാ ഇബ്രാഹിം വിജയിച്ചു. എട്ട് വോട്ടുകള്‍ക്കാണ് റംല വിജയിച്ചത്. ബി.ജെ.പിയിലെ ഉഷാകുമാരിക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങള്‍ വോട്ട് അസാധുവാക്കി. ഒരു അംഗം വിട്ടുനിന്നു. മുന്‍ ധാരണപ്രകാരം മുസ്ലിം ലീഗിലെ ഡോ. ജഹ്‌നാസ് അന്‍സാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു. കോണ്‍ഗ്രസിലെ ജെ.എസ് സോമശേഖരയാണ് പഞ്ചായത്ത് പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് സ്ഥാനം ലീഗിന് ലഭിച്ചെങ്കിലും ആദ്യത്തെ രണ്ടരവര്‍ഷം ജഹ്‌നാസ് അന്‍സാര്‍ ചുമതല വഹിച്ചശേഷം റംലാ ഇബ്രാഹിമിന് ശേഷം സ്ഥാനം കൈമാറണമെന്നായിരുന്നു പാര്‍ട്ടിയിലെ ധാരണ. ജഹ്‌നാസ് രാജിവെച്ചതോടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവരികയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today