ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ.അബൂബക്കര്‍ അന്തരിച്ചു

 കാസര്‍കോട്: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.എ.അബൂബക്കര്‍(68) അന്തരിച്ചു. ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ് പ്രസിഡന്റ്, യുഡിഎഫ് ലെയ്‌സന്‍ കമ്മിറ്റി ചെയര്‍മാന്‍, പെരഡാല ജാറം കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. മലയോര മേഖലയില്‍ മുസ്ലിം ലീഗിനെ കെട്ടിപ്പെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. മത, സാംസ്‌കാരിക, സാമൂഹ്യ രംഗത്തും നിരവധി സേവനങ്ങള്‍ ചെയ്തിരുന്നു. ഖബറടക്കം രാത്രി പെരഡാല ജാറം ഖബര്‍സ്ഥാനില്‍.

ഭാര്യ: ആയിശ. മക്കള്‍: റിസ്‌വാന, മനാഫ്, സംസീന, ഷിഹാന, ഇര്‍ഫാന. മരുമക്കള്‍: മഹ്ബൂബ, നിസാര്‍, അബ്ദുല്ല, ആസിഫ്, നൗഫല്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ബീഫാത്തിമ, നഫീസ, അസ്മ, റുഖിയ, പരേതനായ സി.എ.മുഹമ്മദ


Previous Post Next Post
Kasaragod Today
Kasaragod Today