കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തള്ളിയിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹപാഠികളായ ആറുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്രമത്തിനു ഇരയായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പിന്നാലെയെത്തിയ വിദ്യാര്‍ത്ഥിയാണ് ശക്തമായി തള്ളിയിട്ടത്. എന്നാല്‍ ഇക്കാര്യം ആദ്യം പുറത്തറിഞ്ഞിരുന്നില്ല. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അക്രമത്തിന്റെ ദൃശ്യം ലഭിച്ചത്.
അതേസമയം ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ ഇരുകൈകള്‍ക്കും ചലനശേഷി പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ആഹാരം സ്വന്തമായി എടുത്തു കഴിക്കാനും കഴിയുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയുമോയെന്ന ആശങ്കയുമുണ്ട്. ഇത് കണക്കിലെടുത്ത് പകരക്കാരനെ ഏര്‍പ്പാടാക്കി പരീക്ഷയെഴുതിക്കാനുള്ള ആലോചനയിലാണ് സ്‌കൂള്‍ അധികൃതര്‍
.