1പൂച്ചയെ പുറത്തെത്തിക്കാൻ കിണറ്റിലിറങ്ങിയയാൾ വീണ് മരിച്ചു


 കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയില്‍ തൊഴിലാളി വീണു മരിച്ചു. കൊല്ലം, കല്ലുവാതുക്കല്‍ നന്ദനം ഹൗസില്‍ സന്തോഷ് കുമാര്‍ (53) ആണ് മരിച്ചത്. റിംഗ് വര്‍ക്ക് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം പെര്‍ള, അഡ്യനടുക്ക, ചവര്‍ക്കാട്, പാറയിലാണ് അപകടം. മൊയ്തീന്‍ കുഞ്ഞി എന്നയാളുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്തോഷ് കുമാര്‍ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് കയറുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സന്തോഷ് കുമാറിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് കേസെടുത്തു. മാതാവ്: കമലമ്മ. ഭാര്യ: ലേഖ. മക്കള്‍: ശരത്, ശരണ്‍. സഹോദരങ്ങള്‍: രഘു, കുമാര്‍, സുഭാഷ്, ഗീത.

Previous Post Next Post
Kasaragod Today
Kasaragod Today