കാസര്‍കോട്: വാഹനത്തില്‍ മീന്‍വില്‍പ്പനയ്‌ക്കെത്തി യുവതിയുടെ കൈപിടിച്ച് വലിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക സ്വദേശിയായ മീന്‍വില്‍പ്പനക്കാരന്‍ ആഫിസി (35)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
ഏപ്രില്‍ 29ന് ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
വാഹനത്തിലെത്തി ദേലംപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ആളാണ് ആഫിസ്. ഏപ്രില്‍ 29ന് മീനുമായി എത്തിയ ഇയാള്‍ യുവതിയുടെ കൈപിടിച്ച് വലിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ച
ു.