ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നയാൾക്കുനേരെ അക്രമം

 കാസര്‍കോട്: ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നതിലുള്ള വിരോധമാണെന്ന് പറയുന്നു യുവാവിന് നേരെ നരഹത്യക്ക് ശ്രമം. പൈക്ക, അര്‍ളടുക്കത്തെ കൃഷ്ണ (48)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകരായ ഗിരീഷ്, വിശ്വനാഥ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today