കാസര്‍കോട്: സൂര്യാഘാതമെന്ന് സംശയം, കാസര്‍കോട്ട് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക, ഹാവേരി ജില്ലയിലെ സാവനൂര്‍, ഗിബിഡിഗെ, സ്വദേശിയും നുള്ളിപ്പാടിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ രുദ്രപ്പ (51)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്താണ് രുദ്രപ്പയെ ക്വാര്‍ട്ടേഴ്സിനകത്ത് വീണ് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. സഹ തൊഴിലാളികള്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രുദ്രപ്പയുടെ ശരീരത്തില്‍ സൂര്യാഘാതത്തിന്റെ പാടുകള്‍ ഉള്ളതായി സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവത്തില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാസര്‍കോട്ട് താമസിച്ച് വിവിധ തരത്തിലുള്ള തൊഴിലുകളെടുത്തു വരികയായിരുന്നു രുദ്രപ്പ.
കാസർകോട്ട് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു, സൂര്യാഘാതമെന്ന് സംശയം
mynews
0