കാസര്‍കോട്: നഗരത്തിനടുത്ത കറന്തക്കാട് നിന്ന് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് അബ്രഹാം കുറിയോയുും സംഘവും ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പ്രതിയെ പിടികൂടാനായില്ല. തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടിമുതലും സാമ്പിള്‍ കുപ്പിയും കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി മഞ്ചുനാഥന്‍, കെ ആര്‍ പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പിഎ ക്രിസ്റ്റിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കറന്തക്കാട് നിന്ന് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം എക്‌സൈസ് പിടികൂടി
mynews
0