ബൈക്കും, ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

 കാസര്‍കോട്: നാലുദിവസം മുന്‍പ് തലപ്പാടിയില്‍ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36) വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. റൈഹാനയാണ് ഭാര്യ. മക്കള്‍: ഷമ, സിംസ. സഹോദരങ്ങള്‍: ജംഷി, ജാഫര്‍, ജമാലുദ്ദീന്‍. ഹര്‍ഷാന. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, കൊപ്പളം യുവജന സംഘം, 2003-04 എസ് .എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അനുശോചിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today