കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ നാഷണല്‍ പര്‍മിറ്റ് ലോറി സര്‍വീസ് റോഡില്‍ എഞ്ചിന്‍ ഓഫായി നിന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂറോളം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിസി റോഡിലാണ് സംഭവം. ലോറി പെട്ടെന്ന് നിന്നതോടെ പിറകിലെത്തിയ നിരവധി വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ചേര്‍ന്ന് തള്ളി നീക്കിയാണ് ലോറി സ്റ്റാര്‍ട്ട് ചെയ്യാനായത്. നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് എത്താത്തതിനാല്‍ വാഹനകുരുക്ക് രൂക്ഷമായി. അരമണിക്കൂറിന് ശേഷം ഗതാഗതം സാധാരണ നിലയിലായി.
വിദ്യാനഗര്‍ ബി സി റോഡിൽ ലോറി എഞ്ചിന്‍ ഓഫായി നിന്നു; ദേശീയപാതയില്‍ ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു
mynews
0