കാസര്‍കോട്: സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്നിരുന്ന് യാത്ര ചെയ്യവെ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊട്ടോടി സ്വദേശി അയറോട്ടെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കൊട്ടോടി ടൗണിന് സമീപം ഗ്രാഡിപ്പള്ള റോഡിലെ കയറ്റത്തില്‍ വെച്ച് റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ മരിച്ചു. ഭാര്യ: സിജ (പാലക്കാട്). മകന്‍: എയ്ഞ്ചോ(പത്താംക്ലാസ് വിദ്യാര്‍ത്ഥി). സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ റെജിയുടെ ഭവനത്തില്‍ നടക്കും. ശേഷം കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയില്‍ അടക്കം ചെയ്യും.
സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്നിരുന്ന് യാത്ര ചെയ്യവെ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
mynews
0